ന്യൂഡല്‍ഹി | കൊവാക്‌സിന്‍ അനുമതിയില്‍ ഡി സി ജി ഐ (ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) ഇന്ന് തീരുമാനമെടുക്കും. രാവിലെ 11ന് ഡി സി ജി ഐ മാധ്യമങ്ങളെ കാണും. കൊവാക്‌സിന്റെ
അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ഡി സി ജി ഐക്ക് ശിപാര്‍ശ നല്‍കിയിരുന്നു. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനാണ് കൊവാക്സിന്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു.
നിലവില്‍ ഡി സി ജി ഐയുടെ അന്തിമ വിപണന അംഗീകാരത്തിനായി കാത്തിരിക്കുകയാണ് കൊവാക്സിനും കൊവിഷീല്‍ഡും. കൊവാക്സിന്റെ അപേക്ഷയും വെള്ളിയാഴ്ച വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ ശനിയാഴ്ച വീണ്ടും പരിഗണിക്കുകയായിരുന്നു. ഇന്ത്യയില്‍ അംഗീകരം ലഭിക്കുന്ന പ്രാദേശികമായി വികസിപ്പിച്ച ആദ്യത്തെ വാക്സിന്‍ ആയിരിക്കും കൊവാക്സിന്‍. ഐ സി എം ആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് വാക്സിന്‍ വികസിപ്പിച്ചത്.
source http://www.sirajlive.com/2021/01/03/463154.html
إرسال تعليق