
ഹൈക്കോടതി ഉത്തരവോടെ കേസില്‍ പുതിയ പ്രോസിക്യൂഷനെവെച്ച് കേസ് നടത്താന്‍ സര്‍ക്കാറിന് കഴിയും. വേണമെങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് അനുമതി വാങ്ങി പുനര്‍ അന്വേഷണം നടത്താനും സര്‍ക്കാറിന് കഴിയും.
ഹൈക്കോടതി ഉത്തരവോടെ താത്കാലിക അടിസ്ഥാനത്തിലെങ്കിലും പെണ്‍കുട്ടിയുടെ അമ്മക്ക് നീതി ലഭിച്ചതാണ് പൊതുവായ വിലയിരുത്തല്‍. ഇത് ഒരു ഭാഗിക നീതിയാണെന്നാണ് പെണ്‍കുട്ടികള്‍ക്കായി ശബ്ദിച്ചവര്‍ പറയുന്നത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നും വീഴ്ചകള്‍ ഉണ്ടായെന്ന് സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതിയായ പോക്‌സോ കോടതി വെറുതെ വിട്ടത്. വാളയാറില്‍ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നാണ് കേസ്.
source http://www.sirajlive.com/2021/01/06/463645.html
Post a Comment