വാളയാര്‍ കേസ്; മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് നിരാഹാര സമരത്തിന്

പാലക്കാട് | വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മ അനിശ്ചിതകാല നിരാഹാര സമരത്തിന്. നേരത്തെ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം സമരം തുടങ്ങാനാണ് തീരുമാനം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് പോക്‌സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ ആരംഭിക്കുകയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണക്കോടതി പുനരന്വേഷണ അനുമതി നല്‍കുകയും ചെയ്തതിനിടെയാണ് നീക്കം. എസ് പി. നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയില്‍ നല്‍കിയത്.



source http://www.sirajlive.com/2021/01/24/466103.html

Post a Comment

Previous Post Next Post