കര്‍ഷക പ്രക്ഷോഭം: ഒരു ഫോണ്‍ കോള്‍ അകലെ താനുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മോദി

ന്യൂഡല്‍ഹി | തുറന്ന മനസ്സോടെയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ മുന്നോട്ടുവെച്ച നിര്‍ദേശം തന്നെയാണ് സര്‍ക്കാറിന്റെ നിലപാടെന്നും കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു.

സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് നടപ്പാക്കില്ലെന്ന നിര്‍ദേശമാണ് കൃഷി മന്ത്രി കഴിഞ്ഞ തവണ കര്‍ഷകരുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ഇത് കര്‍ഷക സംഘടനകള്‍ തള്ളിക്കളഞ്ഞിരുന്നു. ഒരു ഫോണ്‍ കോള്‍ അകലെ താനുണ്ടെന്ന് കൃഷി മന്ത്രി തോമറിന് പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കിയതായും പ്രഹ്ളാദ് ജോഷി അറിയിച്ചു.

പതിനൊന്നാം വട്ട ചര്‍ച്ചയിലാണ് കർഷക നിയമങ്ങൾ ഒന്നര വര്‍ഷത്തേക്ക് നടപ്പാക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍, മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇത് കര്‍ഷക സംഘടനകള്‍ തള്ളിക്കളയുകയായിരുന്നു. തിങ്കളാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചത്.



source http://www.sirajlive.com/2021/01/30/466735.html

Post a Comment

أحدث أقدم