ന്യൂഡല്‍ഹി | സമരത്തിലുള്ള കര്‍ഷക സംഘടനകളുമായി ഇനി നിരുപാധിക ചര്‍ച്ച വേണ്ടെന്ന തീരുമാനവുമായി കേന്ദ്രം. സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രം ഇനി ചര്‍ച്ചയെന്ന നിലപാടാകും സ്വീകരിക്കുക. റിപബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടും കര്‍ഷക സംഘടനകള്‍ ഏകപക്ഷീയ നിലപാടുമായി മുന്നോട്ടു പോകുന്നതും കണക്കിലെടുത്താണിത്.
സമരം നിര്‍ത്തിയാല്‍ ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്നും പോരായ്മകള്‍ പരിശോധിക്കാന്‍ സമിതിയെ വെക്കാമെന്നുമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍. ഇവ അംഗീകരിക്കാമെന്ന ഉറപ്പ് കര്‍ഷകര്‍ നല്‍കിയാല്‍ മാത്രം ചര്‍ച്ച എന്ന നിലപാടാണ് കേന്ദ്രം കൈക്കൊള്ളുക.
source
http://www.sirajlive.com/2021/01/29/466637.html
Post a Comment