ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,04,95,147 ആയി.നിലവില്‍ രാജ്യത്തെ സജീവരോഗികളുടെ എണ്ണം 2,14,507 ആണ്. 17,817 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,29,111 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 202 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,51,529 ആയി.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവും കൊവിഡ് വാക്സിനുകള്‍ വിതരണ സജ്ജമായതും ഏറെ പ്രതീക്ഷ പകരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നകോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ എന്നിവയാണ് ജനുവരി 16 മുതല്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്.
source
http://www.sirajlive.com/2021/01/13/464560.html
إرسال تعليق