
മർകസിന്റെ ജീവകാരുണ്യ പദ്ധതികളിൽ പ്രധാനമായ ഉപജീവന മാർഗ സഹായ പദ്ധതിയുടെ ഭാഗമായാണ് വള്ളങ്ങളുടെ വിതരണം നടക്കുന്നത്. ഇതിനകം ചെറുതും വലുതുമായ 48 ബോട്ടുകളാണ് മർകസ് വിതരണം ചെയ്തത്. സമൂഹം അടിസ്ഥാനപരമായി വികസിക്കുമ്പോഴാണ് വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാകൂ എന്നതിനാലാണ് വൈജ്ഞാനിക പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പദ്ധതികളിലും രാജ്യത്താകെ മർകസ് പദ്ധതികൾ നടക്കുന്നതെന്ന് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.
താനൂർ സി ഐ. പി പ്രമോദ്, റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മാനേജർ റഷീദ് പുന്നശ്ശേരി, മർകസ് അസിസ്റ്റന്റ് ജനറൽ മാനേജർ അഡ്വ. മുഹമ്മദ് ശരീഫ്, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ് ജലാലുദ്ധീൻ ജീലാനി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫി, എസ് വൈ എസ് താനൂർ സോൺ പ്രസിഡന്റ് കുഞ്ഞു മോൻ അഹ്‌സനി എന്നിവർ സംബന്ധിക്കും.
source http://www.sirajlive.com/2021/01/15/464776.html
إرسال تعليق