
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച വാശിയിലാണ് സര്‍ക്കാറെന്ന് അഖിലേന്ത്യാ കിസാന്‍ സഭ (പഞ്ചാബ്) നേതാവ് ബല്‍കരന്‍ സിംഗ് ബ്രാര്‍ പറഞ്ഞു. നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കുന്നതിനു പകരം അവശ്യ സാധന നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നീക്കം ചെയ്യണമെന്ന് തങ്ങള്‍ നിര്‍ദേശിച്ചുവെന്നും എന്നാല്‍ എന്നാല്‍ കൃഷി മന്ത്രി ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവുമായി നേരിട്ടുള്ള ആശയവിനിമയം തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് 40 കര്‍ഷക തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ഉണ്ടാക്കിയ കമ്മിറ്റിക്ക മുന്നില്‍ തങ്ങള്‍ ഹാജരാകില്ലെന്നും കമ്മിറ്റിയിലെ അംഗങ്ങള്‍ കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്നവര്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരിട്ടുള്ള ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇന്നലെ പട്ടികജാതി പട്ടികവര്‍ഗ സമിതി അംഗവും ഭാരതീയ കിസാന്‍ യൂണിയന്‍് നേതാവുമായ ഭൂപീന്ദര് സിംഗ് മാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു. കര്‍ഷകരുടെ താല്‍ പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യാന് ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടപടി.
source http://www.sirajlive.com/2021/01/15/464793.html
إرسال تعليق