തമിഴ്‌നാട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്നു

ഗൂഡല്ലൂര്‍ | തമിഴ്‌നാട് മസിനഗുഡിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്നു. ടയറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആനയുടെ നേര്‍ക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റ നിലയില്‍ കഴിഞ്ഞയാഴ്ചയാണ് ആനയെ വനംവകുപ്പ് കണ്ടെത്തിയത്. മസിനഗുഡി സിങ്കാര റോഡില്‍ അവശ നിലയിലയില്‍ കഴിയുകയായിരുന്നു ആന. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമത്തില്‍ പരുക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്.

ആനയെ തീകൊളുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.



source http://www.sirajlive.com/2021/01/22/465880.html

Post a Comment

Previous Post Next Post