ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി | സിബിഐ അപേക്ഷയില്‍ നാല് തവണ മാറ്റിവെച്ചതിന് ശേഷം ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി ബി ഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ വാദം നടത്താന്‍ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. രണ്ടു കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാതെ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് സിബിഐയോട് സുപ്രിംകോടതി പറഞ്ഞിരുന്നു.



source http://www.sirajlive.com/2021/01/07/463791.html

Post a Comment

Previous Post Next Post