എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ലണ്ടന്‍  | ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്. ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. കുടുംബ ഡോക്ടറാണ് ഇരുവര്‍ക്കും വാക്‌സിന്‍ നല്‍കിയത്.

ബ്രിട്ടനില്‍ 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രണ്ട് തരം അംഗീകൃത വാക്‌സിനുകള്‍ ആണ് ബ്രിട്ടനില്‍ നല്‍കുന്നത്.



source http://www.sirajlive.com/2021/01/10/464181.html

Post a Comment

أحدث أقدم