റഷ്യയില്‍ വ്യാപക പ്രതിഷേധം; ആയിരക്കണക്കിന് പേര്‍ അറസ്റ്റില്‍

മോസ്‌കോ | സര്‍ക്കാര്‍ വിമര്‍ശകനായ അലക്‌സി നവാല്‍നിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയില്‍ ജനങ്ങള്‍ വ്യാപകമായി തെരുവിലിറങ്ങി. 3,000ലേറെ പേരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ വന്‍തോതില്‍ പോലീസ് വിന്യാസം നടത്തിയിട്ടുണ്ട് സര്‍ക്കാര്‍.

ജര്‍മനിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ നവാല്‍നി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങളോട് പ്രതിഷേധത്തിന് അദ്ദേഹം ശനിയാഴ്ച ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ അജ്ഞാതന്‍ വിഷം കുത്തിവെച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചികിത്സക്ക് വേണ്ടി ജര്‍മനിയിലേക്ക് കൊണ്ടുപോയത്. സര്‍ക്കാര്‍ ചാരന്മാരാണ് വിഷം കുത്തിവെച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതില്‍ അന്താരാഷ്ട്രതലത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.



source http://www.sirajlive.com/2021/01/24/466041.html

Post a Comment

Previous Post Next Post