മൈനോറിറ്റി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷിക്കാന്‍ അഞ്ച് ദിവസം കൂടി സമയം

തിരുവനന്തപുരം | കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോറിറ്റി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കാന്‍ അഞ്ച് ദിവസം കൂടി വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്നലെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് ഇത് പരിശോധിച്ചു വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനുമുള്ള അവസാന തീയതി. ഇതാണ് നീട്ടിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിശോധിച്ച ശേഷം അപ്ലോഡ് ചെയ്യാന്‍ ഫെബ്രുവരി അഞ്ച് വരെ സമയം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഒരേ സമയം ആയിരക്കണക്കിന് പേര്‍ ഒന്നിച്ച് സൈറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വെബ്‌സൈറ്റ് പണിമുടക്കുകയും ചെയ്തു.



source http://www.sirajlive.com/2021/01/17/465020.html

Post a Comment

Previous Post Next Post