പിണറായിക്കെതിരെ മത്സരിക്കാന്‍ ഇനി ഞാനില്ല: മമ്പറം ദിവാകരന്‍

കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇനി ധര്‍മ്മടത്ത് മത്സരിക്കാന്‍ താനില്ലെന്ന് കെ പി സി സി നിര്‍വാഹക സിമിതി അംഗം മമ്പറം ദിവാകരന്‍. ആര് പിണറായിക്കെതിരെ മത്സരിച്ചാലും എല്ലാ പിന്തുണയും നല്‍കും. എന്നാല്‍ താന്‍ മത്സരിക്കില്ല. പിണറായി വിജയനുമായി നല്ല അടുപ്പമുണ്ടെങ്കിലും രാഷ്ട്രീയ പരമായി വിയോജിപ്പാണ്. കണ്ണൂര്‍ കോണ്‍ഗ്രസിലെ ചിലരുടെ സമീപനം കാരണം തനിക്ക് മടുപ്പുളവാക്കിയെന്നും ദിവാകരന്‍ പറഞ്ഞു. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്പറം ദിവാകരന്റെ നയം വ്യക്തമാക്കല്‍. അമ്പത് വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചെങ്കിലും തനിക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല. അതിന് കാരണം ചിലരുടെ പ്രത്യേക താത്പര്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ല്‍ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ സ്വയം സന്നദ്ധനായി രംഗത്തുവരുകയായിരുന്നു. വിലയ പരാജയമായിരുന്നു ഫലം.

 

 



source http://www.sirajlive.com/2021/01/19/465349.html

Post a Comment

أحدث أقدم