പാണ്ടിക്കാട് പോക്‌സോ കേസ്: യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി പിടിയില്‍

മലപ്പുറം | പാണ്ടിക്കാട് 17 വയസുകാരിയെ പീടിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂര്‍ത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെക്കാന്‍ കൂട്ടുനിന്നതാണ് ഇവരുടെ പേരിലുള്ള കേസ്. ഇവരുടെ ഭര്‍ത്താവ് മുജീബ് റഹ്മാനും, പിതാവ് സമീര്‍ ബാബുവും കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതില്‍ മുജീബ് റഹ്മാന്‍ ഇപ്പോഴും റിമാന്‍ഡിലാണ്്.

ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. കേസില്‍ 17 ഓളം പേര്‍ ഇനിയും പിടിയിലാവാനുണ്ട്.



source http://www.sirajlive.com/2021/01/23/465938.html

Post a Comment

أحدث أقدم