കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് കെ മുരളീധരന്‍ എം പി. വടകര സീറ്റില്‍ എന്ത് ചെയ്യണമെന്ന് മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. തനിക്ക് ഒരു പദവിയും ആവശ്യമില്ല. തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ എം പിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതുകൊണ്ട് യു ഡി എഫ് തകര്‍ന്നു എന്നു പറയുന്നതില്‍ അര്‍ഥമില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തു വേണമെന്നതിനെ കുറിച്ച് കോണ്‍ഗ്രസും യു ഡി എഫും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. ഒന്നിച്ച് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് നിരവധി തവണ പറഞ്ഞു കഴിഞ്ഞതാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
source
http://www.sirajlive.com/2021/01/17/465006.html
إرسال تعليق