പതിനേഴുകാരനെ മര്‍ദിച്ച സംഘത്തിലെ കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പോലീസിനെതിരെ കുടുംബം

കൊച്ചി | എറണാകുളത്തെ കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഘത്തിലെ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ ആരോപണമുയര്‍ത്തി കുടുംബം. പോലീസ് മര്‍ദിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ വേണ്ടി ചൈല്‍ഡ് ലൈനിനെ സമീപിച്ചുവെങ്കലും കൈയൊഴിഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്.

സംഘത്തിലെ ഏഴില്‍ നാലു പേരെയും ഇവരുടെ മാതാപിതാക്കളെയും കളമശ്ശേരി പോലീസ് വിളിച്ചു വരുത്തിയിരുന്നു. പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരില്‍ നിന്നാണ് പതിനെട്ടു വയസുകാരനായ അഖില്‍ വര്‍ഗീസിനെക്കുറിച്ച് വിവരം ലഭിക്കുകയും മര്‍ദനത്തിന് നേതൃത്വം കൊടുത്ത ഇയാളും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അഖിലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബാക്കിയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.



source http://www.sirajlive.com/2021/01/25/466192.html

Post a Comment

أحدث أقدم