ആകാശ് മിസൈലിന്റെ ഉപരിതല-വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബാലസോര്‍ | ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഉപരിതലത്തില്‍ നിന്ന് വ്യോമാക്രമണ ശ്രമങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കാവുന്ന ആകാശ്-എന്‍ജി (ന്യൂ ജനറേഷന്‍) മിസൈലാണ് പരീക്ഷിച്ചത്. പുതിയ തലമുറയില്‍ പെടുന്ന ഉപരിതല-വ്യോമ മിസൈലാണിത്. വ്യോമ മാര്‍ഗമുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ പതിപ്പ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി ആര്‍ ഡി ഒ) വികസിപ്പിച്ചത്.

ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. നേരത്തെ സജ്ജീകരിച്ചു വച്ചിരുന്ന ലക്ഷ്യത്തെ ആകാശ്-എന്‍ജി മിസൈലിന് കൃത്യമായി തടയാന്‍ കഴിഞ്ഞുവെന്നും ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചുവെന്നും ഡി ആര്‍ ഡി ഒ അധികൃതര്‍ അറിയിച്ചു.



source http://www.sirajlive.com/2021/01/26/466324.html

Post a Comment

أحدث أقدم