
കെ എസ് ആര്‍ ടി സിയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണ നടപടികള്‍ക്ക് ഒരു വിഭാഗം തൊഴിലാളികള്‍ തുരങ്കം വെക്കുന്നുവെന്നും തട്ടിപ്പും വെട്ടിപ്പും നടത്തുന്നുവെന്നുമാണ്ബിജു പ്രഭാകര്‍ ആരോപിച്ചത്.ഇതിന് പിന്നാലെ തൊഴിലാളികളുമായി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലും അദ്ദേഹം സമാനമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ ഓഫീസിലേക്ക് വിളിപ്പിച്ച് വിവാദ പ്രസ്താവനകള്‍ ഒവിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കെ എസ് ആര്‍ ടി സിയിലെ ശുദ്ധീകരണ പ്രക്രിയയില്‍ ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
source http://www.sirajlive.com/2021/01/18/465171.html
إرسال تعليق