ബജറ്റ് സമ്മേളനം: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി | ബജറ്റ് സമ്മേളനത്തിനുള്ള നിയമനിര്‍മ്മാണ അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാവിലെ രാവിലെ 11:30 ന് യോഗം ആരംഭിക്കും. യോഗത്തിലേക്ക് ഇരുസഭകളില്‍ നിന്നുമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്.

ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായാണ് സര്‍വകക്ഷി യോഗങ്ങള്‍ ചേരുന്നത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്നലെ വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു നാളെ രാജ്യസഭയിലെ എല്ലാ പാര്‍ട്ടിക നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നലെ തുടങ്ങിയത്. കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി. രാജ്യസഭയും ലോക്‌സഭയും അഞ്ച് മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചക്ക് ശേഷവുമാണ് ചേരുന്നത്.



source http://www.sirajlive.com/2021/01/30/466716.html

Post a Comment

Previous Post Next Post