
അതിനിടെ കേരളത്തില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃതത്തില്‍ എത്തിയ അഞ്ഞൂറോളം കര്‍ഷകര്‍ ഇന്ന് രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ സമരത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സമര വേദികളില്‍ മലയാളി സാന്നിധ്യം ശക്തമാണ്.
അതേസമയം, കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ പഠിച്ച് നിര്‍ദേശം നല്‍കാന്‍ സുപ്രീം കോടതി രൂപവത്കരിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍മാറി. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായ ഭുപീന്ദര്‍ സിംഗ് മാന്‍ നേരത്തേ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തയാളാണ്. ഭൂപിന്ദര്‍ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച സമിതി.
source http://www.sirajlive.com/2021/01/15/464739.html
Post a Comment