
പ്രമേയത്തിന് ഡപ്യൂട്ടി സ്പീക്കര്‍ വി ശശി
അനുമതി നല്‍കിയതോടെയാണിത്. 20ല്‍ കുറയാത്ത അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുന്നതിനാല്‍ പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ അംഗം എം ഉമ്മറിന് ഡപ്യൂട്ടി സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു.സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ ഏക ബിജെപി അംഗം രാജഗോപാല്‍ അനുകൂലിച്ചു.ഇപ്പോള്‍ എം ഉമ്മര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുകയാണ്
രാവിലെ പത്ത് മണിക്കാണ് സഭ ചേര്‍ന്നത്. വളരെ അപൂര്‍വമായാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം ഉയര്‍ന്നുവന്നിട്ടുള്ളത്. ഡോളര്‍ കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്.
source http://www.sirajlive.com/2021/01/21/465670.html
إرسال تعليق