മലപ്പുറം | ദേശീയപാത 66 ല്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്കു ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.ഡ്രൈവര്‍ യമനപ്പ വൈ തലവാര്‍(34) ആണ് മരിച്ചത്.
മഹാരാഷ്ട്രയില്‍ നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വട്ടപ്പാറ വളവില്‍അപകടത്തില്‍പ്പെടുകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
source http://www.sirajlive.com/2021/01/23/465957.html
Post a Comment