
രണ്ട് ദിവസം മുമ്പാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കാണുന്നില്ലെന്ന് ാതാവ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
കുട്ടി തനിയെ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞതാകുമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംശയം മാതാവിലേക്ക് നീണ്ടത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ എല്ലാം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് നേരത്തെ മാനസിക അസ്വസ്ഥ്യത്തിന് മരുന്ന് കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.
source http://www.sirajlive.com/2021/01/06/463628.html
Post a Comment