നിയമസഭാ തിരഞ്ഞെടുപ്പ് : യു ഡി എഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യു ഡി എഫ് നേതൃയോഗം ഇന്ന് തലസ്ഥാനത്ത് നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ട് നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യു ഡി എഫ് ലക്ഷ്യം. സീറ്റ് വിഭജനം സംബന്ധിച്ച പ്രഥാമിക ചര്‍ച്ചയും ഇന്നുണ്ടാകും. കൂാടതെ മുന്നണി വിപുലീകരം പ്രഥാന അജന്‍ഡയാണ്. മുന്നണി പ്രവേശത്തിനായി പി സി ജോര്‍ജും പി സി തോമസും മുന്നണിയെ സമീപിച്ചിട്ടുണ്ട്. ഇവര്‍ക്ക് അനുകൂലമായ ഒരു തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

യു ഡി എഫിന്റെ ഭാഗമായി നിന്ന് മത്സരിക്കുമെന്ന് പി സി ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ പൂഞ്ഞാര്‍ മേഖലയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും മുസ്ലിം ലീഗിനും ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് അത്ര താത്പര്യമില്ല. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞവരുമുണ്ട്. നേരത്തെ മുസ്ലിം ജനവിഭാഗത്തിനെതിരായ പി സി ജോര്‍ജ് നടത്തിയ ചില പ്രസ്താവനകളാണ് ലീഗ് അടക്കമുള്ളവരുടെ വിയോജിപ്പിന് കാരണം. എന്നാല്‍ ലീഗുമായി ജോര്‍ജ് ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തിയതാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് ജോര്‍ജ് ഇന്നലെ മുസ്ലിംങ്ങളോട് മാപ്പ് പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ജോര്‍ജ് ബാധ്യതയാകുമോ എന്ന ചിന്ത കോണ്‍ഗ്രസ് എ ഗ്രൂപ്പിനുണ്ട്. ഉമ്മന്‍ചാണ്ടിയുമായി ജോര്‍ജ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് വരണമെന്നാണ് ജോര്‍ജിന്റെ നിലപാട്.

ജോസഫ് വിഭാഗത്തില്‍ ജോര്‍ജും പിസി തോമസും ലയിച്ച് വരട്ടെയെന്ന അഭിപ്രായവും മുന്നണിയിലുണ്ട്. എന്നാല്‍ ജോര്‍ജ് അതിന് തയ്യാറല്ല. മാണി സി കാപ്പനും ടി പി പീതാംബരനനും അടങ്ങുന്ന എന്‍ സി പി ഉടന്‍ മുന്നണിയിലേക്കെത്തുമെന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നു.

 

 



source http://www.sirajlive.com/2021/01/11/464254.html

Post a Comment

Previous Post Next Post