
ഡോ. എം കെ മുനീര്‍ എം എല്‍ എ മുഖ്യാതിഥി ആയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ നിയമന്ത്രണങ്ങളോടെ ഹജ്ജ് കര്‍മം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് സീസണില്‍ മാത്രം റീജ്യനൽ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് പകരം എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. ഇതോടനുബന്ധിച്ച് ഒരു ലൈബ്രറി പ്രവര്‍ത്തനസജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുസ്‌ലിയാര്‍ സജീര്‍, അബ്ദുറഹിമാന്‍ എന്ന ഇണ്ണി, മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളായ ആഷിഖ് അലി നഖ്‌വി, ആസിഫ് ബട്കല്‍, അസ്സിയിന്‍ പന്തീര്‍പാടം, മുന്‍ അസിസ്റ്റന്റ് സെക്രട്ടറി അബൂബക്കര്‍ ചെങ്ങാട്ട്, ഇ എം ഇമ്പിച്ചിക്കോയ, മാസ്റ്റര്‍ ട്രൈനര്‍ മുജീബ് മാസ്റ്റ്ര്‍, കോഴിക്കോട് ജില്ലാ ട്രൈനര്‍ ബാപ്പുഹാജി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ മജീദ് സ്വാഗതവും കോ-ഓഡിനേറ്റര്‍ അഷ്‌റഫ് അരയങ്കോട് നന്ദിയും പറഞ്ഞു.
source http://www.sirajlive.com/2021/01/30/466746.html
إرسال تعليق