
അതിജീവനത്തിനായുള്ള കര്‍ഷകരുടെ പ്രക്ഷോഭങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും, കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുമാണ് പ്രക്ഷോഭം നടക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ രണ്ടു ദിവസത്തെ അണിനിരക്കും. പ്രഭാഷണം, പാട്ട്, സമരഗീതം, പ്രതിരോധ കവിതകള്‍, സംവാദം, ചര്‍ച്ച, സാംസ്‌കാരിക പരിപാടികള്‍, കര്‍ഷക സഭ തുടങ്ങി വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങള്‍ പരിപാടിയുടെ ഭാഗമായി നടക്കും. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. യൂണിറ്റുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സമരത്തിലെ സ്ഥിരാംഗങ്ങള്‍.
പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സമര പോരാട്ട ഭൂമിയില്‍ നിന്നും പ്രവര്‍ത്തകര്‍ കാല്‍നടയായി കക്കാട് എത്തും. കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, കോഴിക്കോട്, തിരുന്നാവായ, കോട്ടക്കല്‍ ,താനൂര്‍ എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് കാല്‍നടയായി എത്തുക. സമരപന്തലിനോട് ചേര്‍ന്ന് കാര്‍ഷിക വിപണന മേള, പുസ്തകോത്സവം, ജൈവ കൃഷി ചന്ത എന്നിവ ഒരുക്കിയിട്ടുണ്ട്.
മമ്പുറം മഖാം സിയാറത്തോടെ പ്രക്ഷോഭത്തിന് തുടക്കമാവും. എസ് എസ് എഫ് സംസ്ഥാന പ്രസിണ്ടന്റ് സി കെ റാഷിദ് ബുഖാരി പതാക ഉയര്‍ത്തി പ്രക്ഷോഭം ഉദ്ഘാടനം ചെയേതു. മന്ത്രി ഡോ, കെ ടി ജലീല്‍, എം കെ രാഘവന്‍ എം പി, കെ കെ രാഗേഷ് എം പി,ടി എന്‍ പ്രതാപന്‍ എം പി, എം ബി രജേഷ്, ഡോ, ഹുസൈന്‍ രണ്ടത്താണി, ഫൈസല്‍ എളേറ്റില്‍, വിടല്‍ മൊയ്തു, വി വി പ്രകാശ്, ഇ എന്‍ മോഹന്‍ ദാസ്, നിയാസ് പുളിക്കലക്കത്ത്, റിയാസ് മുക്കോളി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ പ്രമുഖര്‍ പ്രക്ഷോഭത്തിലെത്തി സമര ഭടന്മാരെ അഭിവാദ്യം ചെയ്യും.
source http://www.sirajlive.com/2021/01/14/464640.html
Post a Comment