എല്ലാ വീടുകളിലും ലാപ്‌ടോപ് ഉറപ്പുവരുത്തും

തിരുവനന്തപുരം | എല്ലാ വീടുകളിലും ലാപ്‌ടോപ് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി. ഇതിനായി നൂറു ദിന കര്‍മപരപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടുതല്‍ വിപുലവും ഉദാരവുമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പരിപാടി നടപ്പിലാക്കുക.

പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കും. ബാക്കി തുക മൂന്നുവര്‍ഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാല്‍ മതി.

കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ ലാപ്ടോപ്പ് ലഭ്യമാക്കുമെന്നും തോമസ് ഐസക് അറിയിച്ചു. ഇതിന് വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഷം പറഞ്ഞു.



source http://www.sirajlive.com/2021/01/15/464755.html

Post a Comment

أحدث أقدم