
ഡോണള്‍ഡ് ട്രംപ് അനുകൂലികളാണ് അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നത്. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി. തോക്കുകളും പിടിച്ചെടുത്തു. പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ആദ്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു
source http://www.sirajlive.com/2021/01/07/463793.html
إرسال تعليق