വാഷിങ്ടണ്‍ | ഫലസ്തീന്‍ വംശജനായ മഹേര്‍ അല്‍ ബിത്താറിനെ അമേരിക്കയിലെ ദേശീയ സുരക്ഷാ സമിതി രഹസ്യാന്വേഷണ വിഭാഗത്തിന്റെ (സി ഐ എ) ഡയറക്ടറായി നിയമിച്ച് കൊണ്ട് യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ്. അമേരിക്കയില്‍ ആദ്യമായാണ് ഫലസ്തീന്‍ വംശജന്‍ സുരക്ഷാ സമിതിയില്‍ ഇടം നേടുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണത്തിലും അല്‍-ബിത്താര്‍ പങ്കാളിയായിരുന്നു. നേരത്തെ യു എസ് ജനപ്രതിനിധി ഇന്റലിജന്‍സ് കമ്മിറ്റിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗം, ബരാക് ഒബാമയുടെ ഭരണകാലത്ത് ഇസ്‌റാഈല്‍, ഫലസ്തീന്‍ അഫയേഴ്‌സ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
മഹേര്‍ അല്‍ ബിത്താറിന് പുറമെ ഫലസ്തീന്‍ വംശജനായ റിമാ ഡുഡിനെ വൈറ്റ് ഹൗസിലെ ലെജിസ്ലേറ്റീവ് അഫയേഴ്‌സ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായും ജോ ബൈഡന്‍ നിയമിച്ചിട്ടുണ്ട്.
source
http://www.sirajlive.com/2021/01/26/466338.html
Post a Comment