ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; മെട്രോ ഗ്രേ ലൈന്‍ കൂടി അടച്ചു

ന്യൂഡല്‍ഹി | ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് താത്കാലികമായി വിച്ഛേദിച്ചു. സിംഘു, ഘാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്, നംഗോളി പ്രദേശങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ചൊവ്വാഴ്ച രാത്രി 11.59 വരെയാണ് നിലവില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.

അതിനിടെ, ഡല്‍ഹി മെട്രോയുടെ ഗ്രേ ലൈന്‍ കൂടി അടച്ചു. ഗ്രേ ലൈനിലെ എല്ലാ സ്‌റ്റേഷനുകളുടെയും എന്‍ട്രി, എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചു.



source http://www.sirajlive.com/2021/01/26/466352.html

Post a Comment

أحدث أقدم