ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി സി ബി ഐ. കഴിഞ്ഞ ദിവസം രാത്രിയിലാണ് പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്തെ 40 ഓളം സംഭരണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ അരി, ഗോതമ്പ് ശേഖരത്തിന്റെ സാമ്പിളുകള്‍ സി ബി ഐ സംഘം കസ്റ്റഡിയിലെടുത്തു. അര്‍ധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് പരിശോധന.
source http://www.sirajlive.com/2021/01/29/466665.html
إرسال تعليق