ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍; വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന

htന്യൂഡല്‍ഹി | അതിവേഗം പടരുന്ന കൊറോണ വൈറസ് കണ്ടെത്തിയ ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജനുവരി എട്ടിന് പുനരാരംഭിക്കാനിരിക്കെ കര്‍ശന നിയന്ത്രണങ്ങളുമായി എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍) തയ്യാറാക്കി. ബ്രിട്ടണില്‍ നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധനക്ക് വിധേയരാക്കും. പരിശോദനയില്‍ നെഗറ്റീവ് റിസല്‍ട്ട് കാണിക്കുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ വിടും. വിമാനത്തില്‍ കയറണമെങ്കില്‍ നെഗറ്റീവ് കൊവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

ജനുവരി എട്ട് മുതലാണ് ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. തുടക്കത്തില്‍ ചുരുക്കം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുക. എസ് ഒ പി ജനുവരി 30 വരെ പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന യാത്രക്കാര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷന്‍ സമര്‍പ്പിക്കുകയും വേണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്പാണ് ഇത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടത്.



source http://www.sirajlive.com/2021/01/02/463072.html

Post a Comment

أحدث أقدم