കൊച്ചി | ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹരജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിന്മേലാണ് കോടതിയുടെ നടപടി.
ഓണ്‍ലൈന്‍ റമ്മി കളിക്കെതിരെ തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. അതില്‍ സംസ്ഥാന സര്‍ക്കാരിനെയും സംസ്ഥാന ഐടി വകുപ്പിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.
ബ്രാന്‍ഡ് അംബാസഡര്‍മാരായ താരങ്ങളെ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തുവെന്നും ഹരജിയില്‍ പറയുന്നു. ഇത്തരത്തിലുള്ള റമ്മി കളികള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
source http://www.sirajlive.com/2021/01/27/466444.html
إرسال تعليق