
നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു യു ഡി എഫ് ഭരണത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി നിര്‍ത്തുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞത്. ഇത് തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഇതും ഒരു കാരണമായതായി വിലയിരുത്തപ്പെട്ടിരുന്നു. ലൈഫ് പോലത്തെ ജനകീയ പദ്ധതികള്‍ നിര്‍ത്തുമെന്ന് പറഞ്ഞത് തിരിച്ചടിയായെന്ന് കെ മുരളീധരന്‍ പരസ്യമായി പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മുല്ലപ്പള്ളി ഹസനെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.
source http://www.sirajlive.com/2021/01/13/464542.html
إرسال تعليق