ശോഭ ഇടഞ്ഞുതന്നെ; പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്നു

കൊച്ചി | ശോഭാ സുരേന്ദ്രന്‍ ബി ജെ പി നേതൃത്വവുമായി ഇടഞ്ഞുതന്നെ. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ അവര്‍ ഡല്‍ഹിയിലേക്ക് പോയി. ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നീക്കം. പ്രശ്‌നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തയാറാകുന്നില്ലെന്നാണ് ശോഭയുടെ പരാതി.

പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തിടത്തോളം കാലം യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ശോഭ സുരേന്ദ്രന്റെ തീരുമാനം. എന്നാല്‍, ശോഭ സുരേന്ദ്രനുമായി പ്രശ്‌നങ്ങളൊന്നമില്ലെന്നും യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.



source http://www.sirajlive.com/2021/01/29/466663.html

Post a Comment

Previous Post Next Post