കോട്ടയം | മാണി സി കാപ്പന് ഇടത് മുന്നണി വിടില്ലെന്നും യു ഡി എഫില്‍ നിന്ന് കൂടുതല്‍ പേര് ഇടത് മുന്നണിയിലേക്കെത്തുമെന്നും ഇ പി ജയരാജന്. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ തര്‍ക്കമൊന്നുമില്ല. ആരു വന്നാലും സ്വാഗതം ചെയ്യുമെന്നും ജരാജന് വ്യക്തമാക്കി.
എന്‍ സി പി ഇടത് മുന്നണി വിടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന് മാസ്റ്റര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ അഭിപ്രായവും ഇത് തന്നെയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പാലായില്‍ എന്‍ സി പി തന്നെ മത്സരിക്കണമെന്നത് പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. പാലാ സീറ്റ് എല്‍ ഡി എഫ് തരില്ലെന്ന് പറഞ്ഞിട്ടില്ല. സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കുന്ന കക്ഷികള്‍ക്ക് തന്നെ അതാത് സീറ്റുകള്‍ നല്‍കുന്നതാണ് എല്‍ ഡി എഫിന്റെ കീഴ്വഴക്കം. സീറ്റ് മാറ്റം സംബന്ധിച്ച് എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച വന്നാല്‍ വിഷയം ഉന്നയിക്കും. എന്‍സിപി നിലവിലെ നാല് സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
source http://www.sirajlive.com/2021/01/28/466590.html
إرسال تعليق