ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങളിലും കര്‍ഷക സമരം തീര്‍ക്കാന്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സമരത്തിലുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലിമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും തകര്‍ക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ കുടിലമായ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളൊക്കെ ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി പാര്‍ലിമെന്റിലേക്ക് ഇടതുപക്ഷ എം പിമാര്‍ മാര്‍ച്ച് നടത്തി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ സി പി ഐ നേതാവ് ബിനോയ് വിശ്വം, കെ കെ രാഗേഷ്, എ എം ആരിഫ്, കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടന്‍ എം പി തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എം പിമാരായ കെ കെ രാഗേഷും എ എം ആരിഫും പറഞ്ഞു.
source http://www.sirajlive.com/2021/01/29/466682.html
إرسال تعليق