
ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും സി പി എം നിലപാട് സമാനമാണെന്നാണ് എന്‍ സി പിയുടെ അഭിപ്രായം. അതിനാല്‍ ഇനി വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ എന്‍ സി പിയുടെ സംസ്ഥാന ഘടകത്തെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം താരിഖ് അന്‍വറും പ്രഫുല്‍ പട്ടേലും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
അതിനിടെ എറണാകുളം ജില്ലയില്‍ സി പി എമ്മിനോട് സഹകരിക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കി എന്‍ സി പി ജില്ലാ ഘടകം രംഗത്തെത്തി. എന്‍ സി പിയോട് സി പി എമ്മും എല്‍ ഡി എഫും തദ്ദേശ തിരഞ്ഞെടുപ്പില്‍ കാണിച്ചത് തികഞ്ഞ അവഗണനയാണ്. ജില്ലയില്‍ എന്‍ സി പിയെ തകര്‍ക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് ടി പി അബ്ദുല്‍ അസീസ് വ്യക്തമാക്കി.
മുന്നണി മര്യാദകള്‍ സി പി എം പാലിക്കുന്നില്ല. തരാമെന്ന് പറഞ്ഞ സീറ്റുകള്‍ പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ സി പി എം തന്നില്ലെന്നും ടി പി അബ്ദുല്‍ അസീസ് വ്യക്തമാക്കി.
source http://www.sirajlive.com/2021/01/04/463347.html
إرسال تعليق