നംഗ്ലോയ് അതിര്‍ത്തിയിലും ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടന്നു; ബെംഗളൂരുവിലും കൂറ്റന്‍ പ്രകടനം

നംഗ്ലോയ് അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ എടുത്തുമാറ്റാൻ ശ്രമിക്കുന്ന പ്രക്ഷോഭകർ

ന്യൂഡല്‍ഹി | നംഗ്ലോയ് അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ പ്രക്ഷോഭകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. ഇവിടെ കര്‍ഷകര്‍ക്ക് നേരെ വന്‍തോതില്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടന്നിരുന്നു. പ്രക്ഷോഭകരെ പ്രകോപിപ്പിക്കാനും നീക്കമുണ്ടായി.

അതിനിടെ, കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെംഗളൂരുവിലും ആയിരക്കണക്കിന് പേര്‍ കൂറ്റന്‍ റാലി നടത്തി. കര്‍ണാടകയിലുടനീളം കര്‍ഷക പ്രതിഷേധം അരങ്ങേറുന്നുണ്ട്.

ബെംഗളൂരു നഗരത്തിൽ നടന്ന കർഷക പ്രകടനം

ചെങ്കോട്ടയില്‍ നിന്ന് പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. ഡല്‍ഹി- ജയ്പൂര്‍ എക്‌സ്പ്രസ്സ് വേയില്‍ ഹരിയാനയിലെ മനേസറില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തി.



source http://www.sirajlive.com/2021/01/26/466368.html

Post a Comment

Previous Post Next Post