നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സി പി എം

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ഒഴുപ്പിക്കല്‍ തടായന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മകന്‍ രാഹുലിന് ജോലി വാഗ്ദാനം ചെയ്ത് സി പി എം. നെല്ലിമൂട് സഹകരണ ബേങ്കില്‍ സര്‍ക്കാറിന്റെ അംഗീകാരത്തോടെ ജോലി നല്‍കാമെന്ന് സി പി എം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി വാഗ്ദാനം ചെയ്തു. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന ബേങ്ക് ഭരണ സിമിതിയാണ് തീരുമാനം എടുത്തത്. തീരുമാനം സര്‍ക്കാറിനെ അറിയിക്കുമെന്ന് കെ അന്‍സലന്‍ എം എല്‍ എ അറിയിച്ചു.

രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും വീടും സ്ഥലവും നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. രഞ്ജിത്തിന്റെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കുട്ടികള്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

 



source http://www.sirajlive.com/2021/01/04/463329.html

Post a Comment

Previous Post Next Post