മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ചൈനീസ് വ്യവസായി ജാക് മാ പ്രത്യക്ഷപ്പെട്ടു

ബീജിംഗ് | ചൈനീസ് സമ്പന്നന്‍ ജാക് മാ മാസങ്ങളുടെ ഇടവേളക്ക് ശേഷം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. നേരത്തേ ഓണ്‍ലൈനില്‍ സജീവമായിരുന്ന ജാക് മായെ ഏതാനും മാസമായി കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് പല ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു.

ഒടുവില്‍ ബുധനാഴ്ച ലൈവ്‌സ്ട്രീം വഴി അദ്ദേഹം അധ്യാപകരെ അഭിസംബോധന ചെയ്തു. ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തകരെ ആദരിക്കുന്ന വാര്‍ഷിക ചടങ്ങായിരുന്നു ഇത്. ജാക് മാ തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

സാമൂഹിക സേവനങ്ങളില്‍ കൂടുതല്‍ സമയം എങ്ങനെ ചെലവഴിക്കും എന്നത് സംബന്ധിച്ചാണ് ജാക് മാ സംസാരിച്ചത്. അതേസമയം, ചൈനീസ് ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസങ്ങളൊന്നും അദ്ദേഹം പരാമര്‍ശിച്ചില്ല. ലോകപ്രശസ്തമായ ആലിബാബ, ആന്റ് എന്നിവയുടെ സഹസ്ഥാപകനാണ്‌ ലോക കോടിപതിയായ ജാക് മാ. വീഡിയോ കാണാം:



source http://www.sirajlive.com/2021/01/20/465536.html

Post a Comment

أحدث أقدم