
പല സംസ്ഥാനങ്ങളിലും നേതാക്കളും അണികളും നിരാശയിലാണ്. ഡല്‍ഹിയിലെ പല നേതാക്കളും തന്റെ അടുക്കല്‍ വന്ന് കടുത്ത ഉത്കണ്ഠ അറിയിച്ചു. സോണിയ ഗാന്ധിയുമായി നേരത്തെ ചര്‍ച്ച നടത്തിയപ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പു ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എപ്പോഴാണ്, എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശ പ്രകടിപ്പിച്ച ഞങ്ങളെല്ലാവരും ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും സിബല്‍ പറഞ്ഞു.
ഒരുമാസം മുമ്പാണ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കപില്‍ സിബല്‍ അടക്കമുള്ള 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിത്. ഇതില്‍ പലരും സോണിയയുമായി കൂടിക്കാഴ്ച നടത്തി. യാത്രയില്‍ ആയിരുന്നതിനാല്‍, സോണിയയുമായി നടന്ന കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തുറന്ന ചര്‍ച്ച നടന്നുവെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍, എന്നാണ് ഈ തിരഞ്ഞെടുപ്പ് എന്ന് അറിയില്ല. ഉദാഹരണത്തിന്, അധ്യക്ഷ തിരഞ്ഞെടുപ്പ്, പ്രവര്‍ത്തക സമിതിതിരഞ്ഞെടുപ്പിനും ഒപ്പമാണ് നടത്തുന്നത്. അത് ഭരണഘടനയുടെ ഭാഗമാണ്. ഞങ്ങള്‍ക്ക് അക്കാര്യത്തെ കുറിച്ച് വ്യക്തതയില്ല. പാര്‍ലമെന്ററി ബോര്‍ഡ് പുനരുജ്ജീവിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 19ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഒരുമാസം ആകാറായെന്നും കപില്‍ സിബല്‍ പറഞ്ഞു.
source http://www.sirajlive.com/2021/01/18/465161.html
إرسال تعليق