
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് വന്‍ പൊട്ടിത്തെറിയഉണ്ടായത്. നൂറിനടത്ത് പേര്‍ ജോലി ചെയ്യുന്ന പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടം നടക്കുമ്പോള്‍ ചിലര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. എന്നാല്‍ 80 ഓളം ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. ഇതില്‍ ഏഴ് പേര്‍ സംഭവസ്ഥലത്ത് മരണപ്പെട്ടു.
പരുക്കേറ്റവരെ വിരുദനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പലര്‍ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. നാട്ടുകാരും അഗ്നശമന വിഭാഗവും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പടക്കനിര്‍മാണ ശാല പൂര്‍ണമായും തകര്‍ന്നു. അപകട കാരണം വ്യക്തമാല്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിരുതനഗറിലെ മറ്റൊരു പടക്ക നിര്‍മാണ ശാലയിലുണ്ടായസ്‌ഫോടനടത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.
source http://www.sirajlive.com/2021/02/12/468505.html
Post a Comment