രാജ്യത്ത് 13,993 പേര്‍ക്ക് കൂടി കൊവിഡ്; 10,307 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി | രാജ്യത്ത് 13,993 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 101 മരണവും റിപ്പോര്‍ട്ട് ചെയ്തു. 10,307 പേര്‍ക്ക് രോഗം ഭേദമായി.

1,09,77,387 ആണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. മഹാമാരി പിടിപെട്ട് 1,56,212 പേരാണ് മരിച്ചത്. 1,06,78,048 ആണ് രോഗമുക്തി. 3,585 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1,43,127 പേര്‍ ചികിത്സയിലുണ്ട്.



source http://www.sirajlive.com/2021/02/20/469467.html

Post a Comment

أحدث أقدم