
അപകടം റിപ്പോര്‍ട്ട് ചെയ്തയുടനെ പോലീസ് പട്രോളിംഗും ആംബുലന്‍സും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി എന്‍ എം സി ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു. നിസ്സാര പരുക്കേറ്റ ഏഴ് തൊഴിലാളികളെ ഡിസ്ചാര്‍ജ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത കാട്ടണമെന്നും ട്രാഫിക് നിയമവും ചട്ടങ്ങളും പാലിക്കണമെന്നും ബ്രിഗേ. അല്‍ മസ്്‌റൂഇ അഭ്യര്‍ഥിച്ചു.
source http://www.sirajlive.com/2021/02/05/467551.html
إرسال تعليق