
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഏറ്റവും കേസുള്ള അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.11 ലക്ഷം പേര്‍ മരിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രണ്ട് ആഴ്ചക്ക് ശേഷം കേസുകള്‍ വര്‍ധിക്കുന്നതായി കേന്ദ്രം പറയുന്നു. 13,000ത്തിലധികം പുതിയ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.47 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേര്‍ മരിച്ചു.
ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു.2.46 ലക്ഷം പേര്‍ മരിച്ചു.റഷ്യയില്‍ 41 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 80,000ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലും 41 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു.
source http://www.sirajlive.com/2021/02/22/469704.html
إرسال تعليق