ലാഗോസ് | നൈജീരിയയില്‍ സ്കൂളിലെത്തിയ തോക്കുധാരികളായ സംഘം മുന്നൂറോളം സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലാണ് സംഭവം.
വിദ്യാര്‍ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥിനികളെ കണ്ടെത്താന്‍ പട്ടാളവും രംഗത്തുണ്ട്. നൈീരിയയില് മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.
സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിനികളുടെ മാതാപിതാക്കളുള്‍പ്പെടെ സ്കൂള്‍ പരിസരത്ത് തടിച്ചുകൂടി. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഒരു മാധ്യമപ്രവര്ത്തകന് പരുക്കേറ്റു.
source http://www.sirajlive.com/2021/02/27/470305.html
Post a Comment