മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് വീണ് 37 പേര്‍ മരിച്ചു

സിദ്ധി | മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെയുള്ള സിദ്ധിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പാലം തകര്‍ത്താണ് ബസ് കനാലിലേക്ക് പതിച്ചത്.

അപകടത്തില്‍ പെടുമ്പോള്‍ 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. രാവിലെ 7.30ഓടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കനാലിലേക്ക് പതിച്ചത്. മരിച്ചവരില്‍ 16 പേര്‍ വനിതകളും ഒരു കുട്ടിയും 20 പേര്‍ പുരുഷന്മാരുമാണ്.

സംസ്ഥാന ദുരന്ത പ്രതികരണ സേനയും മറ്റ് സുരക്ഷാ ഏജന്‍സികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/02/16/468931.html

Post a Comment

أحدث أقدم