ഒന്നര വര്‍ഷത്തിന് ശേഷം കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചു

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു.ഒന്നര വര്‍ഷത്തിന് മുമ്പ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുമ്പായിട്ടാണ് 4ജി ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്. തുടര്‍ന്ന് ജനുവരി 25നാണ് 2ജി സേവനം പുനഃസ്ഥാപിച്ചത്.

ഇതിനിടെ പരീക്ഷണാടിസ്ഥാനത്തില്‍ പല മേഖലകളിലും ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.



source http://www.sirajlive.com/2021/02/06/467641.html

Post a Comment

أحدث أقدم